Connect with us

Techno

ഫുള്‍ എച്ച് ഡി ഡിസ്പ്ലേ, സിംഗിള്‍ കാമറ; സവിശേഷതകളുമായി നോക്കിയ സി 30

Published

|

Last Updated

ന്യൂഡല്‍ഹി | നോക്കിയ മൊബൈല്‍ സി-സീരീസില്‍ ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നു. നോക്കിയ സി 30 എന്നാണ് ഫോണിന് പേരിട്ടിരിക്കുന്നത്. യു എസിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനില്‍ (എഫ് സി സി) സ്മാര്‍ട്ട് ഫോണിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്ട്ഫോണ്‍ അടുത്തു തന്നെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോക്കിയ സി 30 ഒരു ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആയിരിക്കും.

വലിയ ഫുള്‍ എച്ച് ഡി ഡിസ്പ്ലേ, ഹെക്സ കോര്‍ പ്രോസസര്‍, 64 ജി ബി വരെ സ്റ്റോറേജ്, കറുപ്പും വെളുപ്പും നിറങ്ങളില്‍ പാറ്റേണുകളൊന്നുമില്ലാതെ പ്ലെയിന്‍ ബാക്ക് സൈഡ്, വൃത്താകൃതിയിലുള്ള കാമറ, അതിന് താഴെ എല്‍ ഇ ഡി ഫ്ളാഷ് ലൈറ്റ്, ഫിസിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫോണിന്റെ പിന്‍വശത്ത് സ്പീക്കര്‍, ടിയര്‍ട്രോപ്പ്-നോച്ച് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. 1080 ഃ 2400 പിക്‌സല്‍ റെസല്യൂഷനുള്ള 6.82 ഇഞ്ച് വലിയ ഡിസ്‌പ്ലേ, ഈ ഡിസ്പ്ലേയ്ക്ക് മുകളില്‍ ഒരു നോച്ച്, 1.6 ജിഗാഹെര്‍ട്സ് ക്ലോക്ക് സ്പീഡുള്ള ഹെക്‌സ കോര്‍ പ്രോസസര്‍, 3 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയും ഡിവൈസില്‍ ഉള്‍പ്പെടുന്നു.

നോക്കിയ സി 30 ആന്‍ഡ്രോയിഡ് 11 സോഫ്റ്റ് വെയറിനൊപ്പം വരും. കൂടാതെ ആന്‍ഡ്രോയിഡ് എഡിഷന് കുറഞ്ഞത് രണ്ട് വര്‍ഷത്തേക്കുള്ള സെക്യൂരിറ്റി അപ്ഡേറ്റുകളും ലഭിക്കും. ഈ സ്മാര്‍ട്ട് ഫോണില്‍ വൈ-ഫൈ, ബ്ലൂടൂത്ത്, ജി പി എസ്, 3.5 എം എം ഓഡിയോ ജാക്ക് എന്നിവ ഉണ്ടായിരിക്കും. 6000 എം എ എച്ച് ബാറ്ററിയാണുള്ളത്. ഇത് മൈക്രോ-യു എസ് ബി പോര്‍ട്ടിലൂടെ ചാര്‍ജ് ചെയ്യുന്നതിനെ സപ്പോര്‍ട്ട് ചെയ്യും. നോക്കിയ സി 30 ന് 191 ഗ്രാം ഭാരവും, 8.8 മില്ലിമീറ്റര്‍ വണ്ണവുമുണ്ട്.