Connect with us

Ongoing News

പുത്തൻവാദികളോടുള്ള സമീപനത്തിൽ മാറ്റമില്ല: സമസ്‌ത

Published

|

Last Updated

കോഴിക്കോട് | വിശുദ്ധ ഇസ്‌ലാമിന്റെ അടിസ്ഥാന ഘടകമായ വിശ്വാസത്തിൽ മാറ്റത്തിരുത്തലുകൾ വരുത്തിയ പുത്തൻവാദികളുമായുള്ള സമസ്തയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് പ്രസിഡന്റ്ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ വ്യക്തമാക്കി.

വിശുദ്ധ മതത്തിന്റെ അടിസ്ഥാന വിശ്വാസ, കർമങ്ങളിൽ പരിഷ്‌കരണവും കൈകടത്തലുകളും നടത്തുന്നവരുമായി പുലർത്തുന്ന സമീപനങ്ങളിലും നിലപാടുകളിലും സമസ്തക്കോ കീഴ്ഘടകങ്ങൾക്കോ യാതൊരു മാറ്റവും വന്നിട്ടില്ല. സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ മൂന്നാം തരം മദ്‌റസയിലേക്ക് പുതുതായി തയ്യാറാക്കിയ പാഠപുസ്തകത്തിൽ തെറ്റിദ്ധാരണക്ക് വഴിവെക്കുന്ന ഭാഗം തിരുത്തി കാലമിതുവരെ തുടർന്നു വന്ന അതേ രീതിയിൽ പുനഃസ്ഥാപിച്ചു നടത്താൻ തീരുമാനിച്ചു.

ഇസ്‌ലാമിക കർമശാസ്ത്ര സംബന്ധമായ പഠനങ്ങൾക്ക് വേണ്ടി മേഖലകൾ തോറും പണ്ഡിത സംഗമങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ പി മുഹമ്മദ് മുസ്‌ലിയാർ, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, അബ്ദു മുസ്‌ലിയാർ താനാളൂർ, വി മൊയ്തീൻ കുട്ടി ബാഖവി, പി ഹസൻ മുസ്്ലിയാർ വെള്ളമുണ്ട, പി വി മൊയ്തീൻ കുട്ടി മുസ്്ലിയാർ, എം വി അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, അബൂ ഹനീഫൽ ഫൈസി, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി, ഐ എം കെ ഫൈസി, എം പി അബ്ദുർറഹ്‌മാൻ ഫൈസി, എച്ച് ഇസ്സുദ്ദീൻ കാമിൽ സഖാഫി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, പി എസ് കെ മൊയ്തു ബാഖവി, അബ്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, പി അലവി സഖാഫി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എ പി മുഹമ്മദ് മുസ്‌ലിയാർ സ്വാഗതവും പേരോട് അബ്ദുർറഹ്‌മാൻ സഖാഫി നന്ദിയും പറഞ്ഞു.