Connect with us

Techno

സാംസംഗ് ഗ്യാലക്‌സി എം32 ഇന്ത്യന്‍ വിപണിയിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ഗ്യാലക്‌സി എം32 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി സാംസംഗ്. 4ജിബി+ 64ജിബി മോഡലിന് 14,999 രൂപയും 6ജിബി+ 128ജിബി മോഡലിന് 16,999 രൂപയുമാണ് വില. കറുപ്പ്, ഇളംനീല നിറങ്ങളില്‍ ലഭ്യമാകും.

ജൂണ്‍ 28 മുതല്‍ ആമസോണിലും സാംസംഗ് ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോറിലും മറ്റ് പ്രധാന ഷോപ്പുകളിലും ലഭ്യമാകും. ഐ സി ഐ സി ഐ ബേങ്കിന്റെ കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ 1,250 രൂപയുടെ കാഷ്ബാക്ക് ഓഫറുണ്ട്. പുറകുവശത്തെ നാല് ക്യാമറകളില്‍ 64 മെഗാപിക്‌സല്‍ ആണ് പ്രൈമറി.

8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടര്‍, രണ്ട് മെഗാപിക്‌സല്‍ വീതം മാക്രോ ഷൂട്ടര്‍, ഡെപ്ത് സെന്‍സര്‍ എന്നിവയുമുണ്ട്. 20 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 6,000 എം എ എച്ച് ആണ് ബാറ്ററി. 25 വാട്ട് അതിവേഗ ചാര്‍ജിംഗുമുണ്ട്.

---- facebook comment plugin here -----

Latest