Kerala
കോന്നിയില്‍ നിര്‍മാണത്തിനിടെ വീട് തകര്‍ന്ന് യുവാവ് മരിച്ചു
പത്തനംതിട്ട | കോന്നിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനിലക്കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കോന്നി സ്വദേശി സുനില്‍ കുമാര്‍ എന്ന് വിളിക്കുന്ന അതുല്‍ കൃഷ്ണ(31)യാണ് മരിച്ചത്. വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് ഇരുനില കെട്ടിടം തകര്‍ന്നുവീണത്.
ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് സംഭവം. കോന്നി ആര് ടി ഓഫീസിന് സമീപമുള്ള ഇരുനില കെട്ടിടത്തിലാണ് അപകടം സംഭവിച്ചത.ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത്. അപകടം നടന്ന വീടിന് സമീപത്ത് തന്നെയാണ് അതുലിന്റെ വീട്. കോണ്‍ക്രീറ്റ് ദേഹത്ത് പതിക്കുമെന്ന് കണ്ട് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്നാണ് അതുലിന് ജീവന് നഷ്ടമായത്.
---- facebook comment plugin here -----