Connect with us

Education

സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവക്കണം: ശശി തരൂര്‍

Published

|

Last Updated

തിരുവനന്തപുരം | സര്‍വകലാശാലകളുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 15ന് നടത്താനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്ന് ശശി തരൂര്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കരുതെന്ന് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവക്കുകയോ ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരീക്ഷകള്‍ നടത്തുകയോ ചെയ്യണമെന്ന് കേരള ഗവര്‍ണറോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടും തരൂര്‍ അഭ്യര്‍ഥിച്ചു.

നേരത്തെ, ഏപ്രില്‍ മാസത്തില്‍ പരീക്ഷകള്‍ നടത്താനുള്ള നീക്കത്തിനെതിരെ തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരുന്നു. തുടര്‍ന്ന് പരീക്ഷ മാറ്റിവക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു. സാങ്കേതിക സര്‍വകലാശാല ഓണ്‍ലൈനില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Latest