Connect with us

Ongoing News

'അസഹിഷ്ണുതാ രാഷ്ട്രീയം ഉപേക്ഷിച്ച് ബി ജെ പി ഭരണകൂടങ്ങൾ മാധ്യമങ്ങൾക്ക് പ്രവർത്തിക്കാനുള്ള ഇടം നൽകണം'

Published

|

Last Updated

ഫോട്ടോ- ഹസനുൽ ബസരിപ്രധാനമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ മുതിർന്ന പത്രപ്രവർത്തകൻ വിനോദ് ദുവക്കെതിരെ ഹിമാചൽ പ്രദേശ് പോലിസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദു ചെയ്ത സുപ്രീം കോടതി വിധി ഏറെ സന്തോഷം നൽകുന്നു. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുക, ഭരണാധികാരികളെ വിമർശിക്കുക എന്നത് മാധ്യമ ധർമമാണ്. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ഭരണം പിടിച്ചതിനു ശേഷം പത്രമാധ്യമങ്ങൾ സ്വാധീനിച്ചും സ്വാധീനത്തിൽ വഴിപ്പെടാത്തവരെ ഭീഷണി കൊണ്ടും പ്രതികാര നടപടി കൊണ്ടും വരുതിയിലാക്കാൻ ശ്രമിക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

തന്റെ യൂട്യൂബ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മരണങ്ങളെയും തീവ്രവാദി ആക്രമണത്തെയും വോട്ടുകൾ ആക്കാൻ ശ്രമിക്കുന്നു എന്ന ഒരു പരാമർശത്തിന്റെ പേരിലാണ് ഹിമാചൽ പ്രദേശിലെ ഒരു ബി ജെ പി പ്രവർത്തകൻ നൽകിയ ഒരു പരാതിയുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തത്. ഇന്ന് ആ കേസ് റദ്ദ് ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതാർഹമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

ഉത്തർ പ്രദേശ് ഉൾപ്പടെ കൊവിഡ് മഹാമാരിയിലെ സർക്കാറിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നവരെ പോലും പ്രതികാര മനോഭാവത്തോടെയാണ് ബി ജെ പി സർക്കാറുകൾ നേരിടുന്നത്. കഴിഞ്ഞ വർഷം മാത്രം 67 കേസുകളാണ് മാധ്യമ പ്രവർത്തകർക്കെതിരെ അവരുടെ ജോലി ചെയ്തതിന്റെ പേരിൽ ചാർത്തിയത്. ഇതിൽ സിംഹഭാഗവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.

ഈ വിധിയുടെ സന്ദേശം ഉൾക്കൊണ്ടു അസഹിഷ്ണുതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച് ബി ജെ പിയുടെ ഭരണകൂടങ്ങൾ ജനാധിപത്യ രീതിയിൽ മാധ്യമങ്ങൾക്കു പ്രവർത്തിക്കുവാനുള്ള ഇടം നൽകണം.

കോൺഗ്രസ് നേതാവ്, കേരള പ്രതിപക്ഷ നേതാവ്