Connect with us

National

കൊറോണില്‍ കിറ്റിനെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നതായി ഡി എം എ; രാംദേവിന് ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി | തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ (ഡി എം എ) നല്‍കിയ ഹരജിയില്‍ യോഗ ഗുരു ബാബരാംദേവിന് ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്. കൊവിഡ് പ്രതിരോധ മരുന്ന് എന്ന പേരില്‍ പതഞ്ജലി തയാറാക്കിയ കൊറോണില്‍ കിറ്റിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് രാംദേവിനെ തടയണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണില്‍ മരുന്നിന് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നാണ് ഡി എം എയുടെ വാദം.

അടുത്ത വാദം കേള്‍ക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് രാംദേവിനോട് പറയണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹരജിയുമായി ബന്ധപ്പെട്ട് മറുപടി നല്‍കാനും രാംദേവിനോട് കോടതി ആവശ്യപ്പെട്ടു.

Latest