Kerala
തൃശൂരിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല
തൃശൂർ | തൃശൂർ ജില്ലയിൽ നേരിയ ഭൂചലനം. തലപ്പിള്ളി താലൂക്കിലെ ദേശമംഗലം വില്ലേജില്‍ രാവിലെ 8:45 നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
പീച്ചിയിലെ വന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാഷ്ണല്‍ സീസ്മോളജി വിഭാഗം സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനിയില്‍ റിക്ടര്‍ സ്കെയിലില്‍ 1.7 രേഖപ്പെടുത്തിയ നേരിയ ഭൂചലമാണ് ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. രാവിലെ പ്രദേശത്തു നിന്നും ഒരു മുഴക്കം അനുഭവപ്പെട്ടിരുന്നതായി തൃശൂര്‍ ജിയോജളിസ്റ്റ് അറിയിച്ചു.
നാല് ദിവസം മുമ്പ് ഇടുക്കിയിൽ രണ്ടിടത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച വൈകിട്ട് 6.45ഓടെയാണ് ഇടുക്കി, ആലടി എന്നിവിടങ്ങളിൽ നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. കെഎസ്ഇബിയുടെ സിസ്മോഗ്രാമിൽ 1.2 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം കോട്ടയമാണ്.
കോട്ടയം ജില്ലയിലെ പാമ്പാടിയിലും പരിസരപ്രദേശത്തും ശനിയാഴ്ച വൈകിട്ട് 6.30നു ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചിരുന്നു.