Connect with us

Kerala

സത്യപ്രതിജ്ഞയില്‍ അപാകത; ദേവികുളം എംഎല്‍എ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | ദേവികുളം എം എല്‍ എ .എ രാജ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറുടെ ചേംബറില്‍ രാവിലെ 8.30 നാണ് സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയില്‍ അപാകതയുണ്ടെന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്.

തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃഢപ്രതിജ്ഞയോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടത്

Latest