Malappuram
പെരിന്തല്‍മണ്ണയിലെ റബ്ബര്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം
പെരിന്തല്‍മണ്ണ | മലപ്പുറം പെരിന്തല്‍മണ്ണക്കടുത്തുള്ള പാലൂര്‍കോട്ടയിലെ റബ്ബര്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. രാത്രി എട്ട് മണിയോടെ ശ്രദ്ധയില്‍പെട്ട തീപ്പിടിത്തം രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുള്ള റബ്ബര്‍ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നുണ്ട്.
---- facebook comment plugin here -----