Malappuram
കേരള മുസ്ലിം ജമാഅത്ത് ഓൺലെെൻ ‘ദുആ മജ്ലിസ്’ നടത്തി
മലപ്പുറം | ആയിരങ്ങൾക്ക് ആശ്വാസവും ആത്മീയ നിർവൃതിയുമേകി കേരള മുസ് ലിം ജമാഅത്ത് ദുആ മജ്ലിസിന് സമാപനം. കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വവും ട്രിപ്പിൾ ലോക്ക് ഡൗൺ വ്യക്തികളിലും കുടുംബങ്ങളിലും സൃഷ്ടിച്ച സാമ്പത്തികവും മാനസികവുമായ പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് വിശ്വാസികൾക്ക് മാനസികമായ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി വിപുലമായ ഓൺലൈൻ ‘ദുആ മജ്ലിസ്’ പ്രാർഥനാ സംഗമം സംഘടിപ്പിച്ചത്.
ജില്ലാ ദഅവാ കാര്യസമിതിയുടെ ആഭിമുഖ്യത്തിൽ ഇസ്ലാമിക് മീഡിയ മിഷൻ യൂട്യൂബ് ചാനലിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രാർഥനാ സംഗമത്തിന് നേതൃത്വം നൽകി. ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് കൂറ്റംമ്പാറ അബ്ദുറഹ്മാൻ ദാരിമി, ജില്ലാ സെക്രട്ടറി പികെഎം സഖാഫി ഇരിങ്ങല്ലൂർ പ്രസംഗിച്ചു. നാരിയത്ത് സ്വലാത്ത് ജൽസക്ക് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി നേതൃത്വം നൽകി.
ദുആ മജ്ലിസിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ പ്രസ്ഥാന കുടുംബങ്ങളിലും ലക്ഷക്കണക്കിന് നാരിയത്ത് സ്വലാത്ത് ചെല്ലിയിരുന്നു. മഗരിബ് നിസ്കാര ശേഷം മൻഖൂസ് മൗലീദ് പൂർണമായി പാരായണം പൂർത്തിയാക്കിയാണ് പ്രവർത്തകർ പ്രാർത്ഥനാ സംഗമത്തിനെത്തിയത്.
ജില്ലയിലെ പ്രമുഖ സാദാത്തീങ്ങൾ, സംഘടനാ നേതാക്കളടക്കം ജില്ലയിലെ 1197 യൂനിറ്റുകളിൽ നിന് പ്രസ്ഥാന കുടുംബങ്ങളും മറ്റു മേഖകളി കളിൽ നിന്നുള്ള വരുമായി ആയിരങ്ങളാണ് “ദുആ മജ്ലിസിൽ” പങ്കാളികളായത്.