Connect with us

Covid19

ഉത്തര്‍ പ്രദേശില്‍ ഓക്‌സിജന്‍ സിലിന്‍ഡറിന് വേണ്ടി പോലീസുകാര്‍ക്ക് മുന്നില്‍ മുട്ടില്‍വീണ് യാചിച്ച് വൃദ്ധന്‍

Published

|

Last Updated

ആഗ്ര | ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ ഓക്‌സിജന്‍ സിലിന്‍ഡറിന് വേണ്ടി പോലീസുകാര്‍ക്ക് മുന്നില്‍ മുട്ടില്‍വീണ് യാചിക്കുന്ന വൃദ്ധന്റെ ദൃശ്യം നൊമ്പരമാകുന്നു. സംസ്ഥാനത്ത് ഓക്ജിസന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുമ്പോഴാണിത്. തന്റെ മാതാവിന് വേണ്ടി സംഘടിപ്പിച്ച ഓക്‌സിജന്‍ സിലിന്‍ഡര്‍ എടുത്തുകൊണ്ടുപോകരുതെന്നാണ് ഇദ്ദേഹം കരഞ്ഞുയാചിച്ചത്.

പി പി ഇ കിറ്റ് ധരിച്ചാണ് ഇദ്ദേഹം പോലീസിന്റെ കാല്‍ക്കല്‍ വീഴുന്നത്. മാതാവിനെ ദയവായി രക്ഷിക്കൂ എന്നാണ് ഇയാള്‍ കാലുപിടിച്ച് പറയുന്നത്. ഒടുവില്‍ ഇദ്ദേഹത്തെ ചിലര്‍ പിടിച്ചുകൊണ്ടുപോയി. ഇവര്‍ ബന്ധുക്കളെന്നാണ് കരുതുന്നത്.

ആശുപത്രിയില്‍ നിന്ന് വന്ന് മറ്റ് രണ്ട് പേര്‍ സിലിന്‍ഡര്‍ എടുത്തുകൊണ്ടുപോകുന്നത് പോലീസ് നോക്കിനില്‍ക്കുന്നതും വീഡിയോയിലുണ്ട്. ആഗ്രയിലെ ഉപാധ്യായ് ആശുപത്രിക്ക് മുന്നിലാണ് ഈ സംഭവവികാസങ്ങളുണ്ടായത്. അതേസമയം, കാലിയായ സിലിന്‍ഡര്‍ കൊണ്ടുപോകുമ്പോള്‍ പുതിയത് വേണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ഇദ്ദേഹം ചെയ്തതെന്ന് പോലീസ് പറയുന്നു. വീഡിയോ കാണാം:

Latest