Connect with us

Kozhikode

പോലീസുകാരുടെ മക്കളെ കൊല്ലണമെന്ന് കമന്റിട്ട യുവാവ് അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട് | പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഫേയ്സ്ബുക്കില്‍ കമന്റിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയമ്പ്ര സ്വദേശി പ്രജിലേഷ് (34)ആണ് പിടിയിലായത്. ചേവായൂര്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ സമയത്ത് പോലീസ് നടത്തുന്ന പരിശോധനയെകുറിച്ച് ഒരാള്‍ ഇട്ട ഫേയ്സ്ബുക്കില്‍ പോസ്റ്റിനടിയിലാണ് പ്രജിലേഷിന്റെ കമന്റ്.
“പോലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കള്‍ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അല്ലാതെ വഴിയില്ല” ഇതായിരുന്നു പ്രജിലേഷിന്റെ കമന്റ്. ഇത് വൈറലായതോടെ പോലീസ് കേസെടുക്കുകയായിരുന്നു.

Latest