Connect with us

National

ഒറ്റരാജ്യമായി പ്രവര്‍ത്തിക്കണം; പ്രതിസന്ധി നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് എല്ലാം പിന്തുണയും നല്‍കും: മോദി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തില്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ നാം ഒറ്റരാജ്യമായി പ്രവര്‍ത്തിക്കണമെന്ന് പ്രധാന മന്ത്രി. അങ്ങനെ നീങ്ങിയാല്‍ രാജ്യത്ത് ഒന്നിനും ഒരു കുറവും ഉണ്ടാവില്ല. ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്രത്തിലെ ആരോടാണ് താന്‍ സംസാരിക്കേണ്ടതെന്ന് ഇന്ന് നടന്ന അവലോകന യോഗത്തിനിടെ മുഖ്യമന്തരി അരവിന്ദ് കെജ്രിവാള്‍ പ്രധാന മന്ത്രിയോട് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ കെജ്രിവാള്‍ പരസ്യപ്പെടുത്തുകയും പ്രധാന മന്ത്രി വിമര്‍ശിച്ചതോടെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റരാജ്യമായി പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി പ്രധാന മന്ത്രി രംഗത്തെത്തിയത്.

പ്രതിസന്ധി നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മോദി പറഞ്ഞു. ഓക്‌സിജന്‍ എത്തിക്കാന്‍ റെയില്‍വേയെയും വ്യോമസേനയെയും നിയോഗിച്ചിട്ടുണ്ട്. പൂഴ്ത്തിവപ്പ് കര്‍ശനമായി തടയണം. 15 കോടി ഡോസ് വാക്‌സീന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ട്. ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ലോക്ക്ഡൗണ്‍ വരുമെന്ന് ഭയന്ന് ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രധാന ആവശ്യപ്പെട്ടു.

Latest