National
രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കില്ല: റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് തീവ്രമായി പടരുകയാണെങ്കിലും ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്നും ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കില്ലെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. നിലവിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ തുടരുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്മാന്മാരും ജനറല്‍ മാനേജര്‍മാരും സൂക്ഷ്മാവലോകനം നടത്തിവരികയാണ്. ആവശ്യമെങ്കില്‍ അതിഥി തൊഴിലാളികള്‍ക്കുവേണ്ടി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. വീണ്ടും ലോക്ക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്കുള്ള കൂട്ടത്തോടെ പോകാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
---- facebook comment plugin here -----