Covid19
കേരളത്തിൽ ഒരു ശതമാനം പോലും വാക്സിന് പാഴാകുന്നില്ല; പല സംസ്ഥാനങ്ങളും ഒന്‍പത് ശതമാനം വരെ വാക്സിൻ പാഴാക്കുന്നു
ന്യൂഡല്‍ഹി | കേരളത്തിൽ ഒരു ശതമാനം പോലും വാക്സിന് പാഴാകുന്നില്ലെന്നും പല സംസ്ഥാനങ്ങളും എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ വാക്സിനുകള്‍ പാഴാക്കിക്കളയുന്നുവെന്നും കേന്ദ്ര സർക്കാർ. കൊവിഡ് വാക്സിൻ ക്ഷാമം രാജ്യത്തില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു.
ചെറിയ സംസ്ഥാനങ്ങള്‍ക്ക് എട്ട് മുതല്‍ ഒന്‍പത് ദിവസത്തിനിടെ വാക്സിന് എത്തിക്കുന്നുണ്ട്. എന്നാല്‍ വലിയ സംസ്ഥാനങ്ങള്‍ക്ക് 15 ദിവസത്തിനിടെയാണ് വാക്സിന് എത്തിക്കുന്നത്. 13.10 കോടി ഡോസ് വാക്സിനുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ നല്‍കിയത്.
11.43 കോടി ഡോസുകള്‍ വിവിധ സംസ്ഥാനങ്ങള്‍ ഇതുവരെ ഉപയോഗിച്ചു. 1.67 കോടി ഡോസുകള്‍ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. 2.01 കോടി ഡോസുകള്‍ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. വിതരണത്തിലെ സംസ്ഥാനങ്ങളുടെ പിടിപ്പുകേടുകൊണ്ട് വാക്സിന് പാഴാകുന്നത് ഒരു പ്രശ്നം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.