Covid19
രാജ്യത്ത് കൊവിഡ് അതിതീവ്രം; 24 മണിക്കൂറിനിടെ 1.31 ലക്ഷം രോഗികള്‍
ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതീതീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതര്‍ ഒരു കോടി 30 ലക്ഷം കവിഞ്ഞു.
ഇന്നലെ 61,899 പേര് രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 1,19,13,292 ആണ്. 780 പേര് കൂടി മരിച്ചതോടെ ആകെ മരണം ഒരു ലക്ഷത്തി 67,642 ആയി ഉയര്‍ന്നു.
---- facebook comment plugin here -----