Connect with us

National

കൊവിഡ്: ബെംഗളുരുവില്‍ നിരോധനാജ്ഞ; ചണ്ഡിഗഢിലും പഞ്ചാബിലും കൂടുതല്‍ നിയന്ത്രണങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ നിരോധനാജ്ഞ. ജിം, നീന്തല്‍ക്കുളം, പാര്‍ട്ടി ഹാളുകള്‍ എന്നിവയുടെ പ്രവര്‍ത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു നഗരപരിധിയില്‍ ആണ് നിയന്ത്രണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇതിന് പുറമെ ധര്‍ണകളും റാലികളും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലും ഛണ്്ഡീഗഡിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെ എല്ലാ ഒത്തുചേരലുകളും നിരോധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു. ഇതിന് പുറമെ വൈകീട്ട് 9 മണി മുതല്‍ രാവിലെ 5 മണി വരെ രാത്രികാല കര്‍ഫ്യുവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരണം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്.ഛണ്ഡീഗഢില്‍ രാത്രി പത്തര മുതല്‍ അഞ്ച് വരെ അനാവശ്യ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. നിയന്ത്രണം ഇന്ന് മുതല്‍ നിലവല്‍ വരും.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രങ്ങള്‍ കടുപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

Latest