National
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രാജിവെച്ചു

മുംബൈ | മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. സി ബി ഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി അനുമതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹം രാജിവെച്ചത്. ധാര്‍മികതയുടെ പേരില്‍ രാജിവെക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
മുംബൈ മുന്‍ പോലീസ് മേധാവി പരം ബീര്‍ സിംഗിന്റെ ആരോപണങ്ങളിലാണ് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താന്‍ സി ബി ഐക്ക് ഹൈക്കോടതി അനുമതി നല്‍കിയത്. പരം ബീര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് ദിവസങ്ങളായെങ്കിലും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം.
സി ബി ഐ അന്വേഷണം വരുന്ന സ്ഥിതിക്ക് ആ സ്ഥാനത്ത് ഇരിക്കുന്നത് ധാര്‍മികമല്ലെന്ന് ദേശ്മുഖിന്റെ പാര്‍ട്ടിയായ എന്‍ സി പിയുടെ നേതാവ് തന്നെ പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോകലും നിയമവിരുദ്ധ സ്ഥലംമാറ്റവും അടക്കം നിരവധി ആരോപണങ്ങളാണ് പരം ബീര്‍ സിംഗ് അദ്ദേഹത്തിനെതിരെ ഉന്നയിച്ചത്.