Gulf
ഇന്ത്യ- ഒമാൻ അന്താരാഷ്ട്ര സൗഹൃദ മത്സരം സമനിലയിൽ
ദുബായ് | ഇന്ത്യ- ഒമാൻ അന്താരാഷ്ട്ര സൗഹൃദ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. അതേസമയം, ഒമാന്‍ ലഭിച്ച ഒരു ഗോൾ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പിഴവായ സെൽഫ് ഗോളായിരുന്നു. ദുബായ് മക്തൂം ബിന്‍ റാഷിദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
നാല്പത്തിരണ്ടാം മിനിറ്റില്‍ അരങ്ങേറ്റക്കാരന്‍ ചിങ്ലെന്‍സാന സിങ്ങിന്റെ കാലില്‍ നിന്ന് വീണ സെല്‍ഫ് ഗോളിലാണ് ഇന്ത്യ ലീഡ് വഴങ്ങിയത്. അമ്പത്തിയഞ്ചാം മിനിറ്റില്‍ മന്‍വീര്‍ സിങ് ഇന്ത്യയ്ക്കുവേണ്ടി സമനില നേടി.
ഫിഫ റാങ്കിംഗിൽ 81ാം സ്ഥാനത്തുള്ള ഒമാനെയാണ് 104ാം സ്ഥാനത്തുള്ള ഇന്ത്യ സമനിലയിൽ തളച്ചത്. 2019ലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയെ ഒമാൻ പരാജയപ്പെടുത്തിയിരുന്നു.
---- facebook comment plugin here -----