Covid19
മഹാരാഷ്ട്രയില്‍ 36,000ത്തോളം പേര്‍ക്ക് കൊവിഡ്; മുംബൈയില്‍ മാത്രം അയ്യായിരത്തിന് മുകളില്‍
മുംബൈ | മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 35,952 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. കൊവിഡ് ആരംഭിച്ചത് മുതലുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 111 പേര് മരിച്ചിട്ടുമുണ്ട്.
മുംബൈയില്‍ മാത്രം 5,504 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേസുകള്‍ അയ്യായിരം കവിയുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 31,855 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്.
75 ദിവസത്തിനിടെ മുംബൈയില്‍ രോഗബാധ ഇരട്ടിച്ചിട്ടുണ്ട്.
---- facebook comment plugin here -----