Connect with us

Kerala

കേരളത്തില്‍ വനിതാ മുഖ്യമന്ത്രി ഉണ്ടാവണമെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

പെരുമ്പാവൂര്‍  | കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വരണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പെരുമ്പാവൂരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ മുഖ്യമന്ത്രിക്കായി കുറച്ച് കൂടെ സമയം വേണ്ടി വരും. അത് പ്രായോഗികമാക്കാനുള്ള ശ്രമം തുടരും. ഒരുപാട് കഴിവും കാര്യശേഷിയുമുള്ള വനിതകള്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

Latest