Kerala
സിപിഐ സ്ഥാനാര്‍ഥി മരിച്ചതായി ജന്മഭൂമിയില് വ്യാജ വാര്‍ത്ത
കോഴിക്കോട് | നാട്ടിക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി മരിച്ചതായി ബിജെപി മുഖപത്രമായ ജന്മഭൂമിയില് തെറ്റായ വാര്‍ത്ത. നാട്ടികയിലെ സ്ഥാനാര്‍ഥി സി സി മുകുന്ദന് മരിച്ചതായാണ് പത്രത്തിലെ ചരമകോളത്തില്‍ പടം സഹിതം വാര്‍ത്ത വന്നത്.
തൃശൂര്‍ എഡിഷന് പത്രത്തില്‍ വന്ന വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന് പത്രത്തിന്റെ ഇ-പേപ്പര്‍ പിന്‍വലിച്ചിട്ടുണ്ട്. സംഭവത്തില്‍ ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ നേതാക്കള്‍ അറിയിച്ചു.
---- facebook comment plugin here -----