Connect with us

Kerala

സംസ്ഥാന ഭരണം ലഭിച്ചാൽ 60 രൂപക്ക് പെട്രോൾ നൽകുമെന്ന് കുമ്മനം

Published

|

Last Updated

കൊച്ചി | ബി ജെ പിക്ക് സംസ്ഥാന ഭരണം ലഭിച്ചാൽ ലിറ്ററിന് 60 രൂപ നിരക്കിൽ പെട്രോള്‍ നൽകുമെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും കുമ്മനം പറഞ്ഞു.

ഇന്ധന വിലയുടെ കാര്യത്തില്‍ ബി ജെ പിക്ക് വ്യക്തമായ നിലപാടുണ്ട്. ഇതെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം. അതിനെക്കുറിച്ച് സി പി എമ്മും കോണ്‍ഗ്രസും എന്താണ് അഭിപ്രായം പറയാത്തത്. ഐസക്ക് പറയുന്നത് ഒരുകാരണവശാലം ജിഎസ്ടി ഇവിടെ നടപ്പാക്കാനാവില്ലെന്നാണ്.

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്രം തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ പെട്രോള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞതാണെന്നും കുമ്മനം പറഞ്ഞു.

---- facebook comment plugin here -----

Latest