Connect with us

National

വാട്‌സാപ്പിനൊരു പകരക്കാരനെയിറക്കി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | വാട്‌സാപ്പിനും മറ്റ് തത്സമയ മെസ്സേജിംഗ് ആപ്പുകള്‍ക്കും പകരക്കാരനെ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സന്ദേശ് എന്ന ആപ്പാണ് ഇവക്ക് പകരമായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ ഐ സി) പുറത്തിറക്കിയത്. വാട്‌സാപ്പിലേത് പോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്താന്‍ നേരത്തേ വികസിപ്പിച്ചിരുന്ന ഗവൺമെന്റ് ഇന്‍സ്റ്റന്റ് മെസ്സേജിംഗ് സിസ്റ്റം (ജിംസ്) പരിഷ്‌കരിച്ചാണ് സന്ദേശ് ആയി പരിവര്‍ത്തിപ്പിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അല്ലാത്തവര്‍ക്കും സന്ദേശ് ആപ്പ് ഉപയോഗിക്കാം. മൊബൈല്‍ നമ്പറോ സര്‍ക്കാര്‍ ഇ മെയില്‍ ഐഡിയോ ആണ് സൈന്‍ അപ് ചെയ്യാന്‍ വേണ്ടത്. മെസ്സേജ് അയക്കുന്നതിന് പുറമെ, ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെക്കുകയും ഗ്രൂപ്പുകള്‍ നിര്‍മിക്കുകയും ചെയ്യാം.

വാട്‌സാപ്പിനെ പോലെ എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്റ്റഡ് ഫീച്ചറുമുള്ളതിനാല്‍ സ്വകാര്യതാ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. സന്ദേശിന് പുറമെ സംവാദ് എന്ന ആപ്പും വികസിപ്പിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആന്‍ഡ്രോയ്ഡ് 5.0ഉം അതിന് മുകളിലുമുള്ള സ്മാര്‍ട്ട് ഫോണുകളിലാണ് സന്ദേശ് പ്രവര്‍ത്തിക്കുക.

Latest