Connect with us

Kerala

സി പി ജലീലിന്റെ മരണം: കോടതി റിപ്പോര്‍ട്ട് തേടി

Published

|

Last Updated

കല്‍പ്പറ്റ | ലക്കിടിയില്‍ മാവോയിസ്റ്റ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ കോടതി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പുനരന്വേഷണ ആവശ്യവുമായി സി പി ജലീലിന്റെ കുടുംബം കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചപ്പോഴാണ് ഇടപെടല്‍. പുനരന്വേഷണ സാധ്യത പരിശോധിച്ച് മാര്‍ച്ച് ഒന്നിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.

പോലീസിന് ക്ലീന്‍ചിറ്റ് നല്‍കിയ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ പുനരന്വേഷണം വേണമെന്നും ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ പരിഗണിക്കാതെ നടത്തിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ജലീലിന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വയരക്ഷക്ക് വേണ്ടി തണ്ടര്‍ബോള്‍ട്ട് വെടിയുതിര്‍ത്ത നടപടി കുറ്റമായി കാണാന്‍ സാധിക്കില്ലെന്നുമായിരുന്നു മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. വെടിയേറ്റതിന് ശേഷം ജലീലിന് വൈദ്യസഹായം നല്‍കാതിരുന്നതിനേയും റിപ്പോര്‍ട്ടില്‍ ന്യായീകരിച്ചിരുന്നു.

2019 മാര്‍ച്ച് ആറിനാണ് ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ട് പരിസരത്ത്് വച്ച് ജലീല്‍ കൊല്ലപ്പെടുന്നത്.

Latest