Connect with us

National

ബിഹാറില്‍ മന്ത്രിസഭ വികസിപ്പിച്ച് നിതീഷ് കുമാര്‍; മന്ത്രിമാരുടെ എണ്ണത്തില്‍ ബി ജെ പി, വണ്ണത്തില്‍ ജെ ഡി യു

Published

|

Last Updated

പാറ്റ്‌ന | തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് മാസത്തിന് ശേഷം വീണ്ടും ബിഹാര്‍ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി നിതിഷ് കുമാര്‍. 17 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് വികസിപ്പിച്ചത്. മുന്നണിയില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ ബി ജെ പിക്ക് ഒമ്പത് മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചു.

അതേസമയം, ജെ ഡി യുവിന് എട്ട് മന്ത്രിമാരാണുള്ളത്. ആഭ്യന്തരം, വിദ്യാഭ്യാസം അടക്കമുള്ള എല്ലാ പ്രധാന വകുപ്പുകളും ജെ ഡി യുവില്‍ നിലനിര്‍ത്തുകയായിരുന്നു നിതീഷ് കുമാര്‍. ഇതോടെ മന്ത്രിസഭയില്‍ മൊത്തം 16 ബി ജെ പി അംഗങ്ങളാണുള്ളത്. 22 വകുപ്പുകളും ഇവര്‍ക്കുണ്ട്.

ജെ ഡി യുവിന് 13 മന്ത്രിമാരും 21 വകുപ്പുകളുമാണുള്ളത്. ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്കും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും ഓരോ മന്ത്രിമാരെ ലഭിച്ചു. മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ ഷാനവാസ് ഹുസൈന്‍ ആണ് മന്ത്രിസഭയിലെ പ്രമുഖന്‍.

Latest