Saudi Arabia
സഊദിയില്‍ പുതിയ മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന നിര്‍മാണ മന്ത്രിയെ നിയമിച്ചു
റിയാദ് | സഊദിയില്‍ പുതിയ മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന നിര്‍മാണ മന്ത്രി, റിസര്‍വ്വ് ബേങ്ക് ഗവര്‍ണ്ണര്‍ എന്നിവരെ നിയമിച്ച് കൊണ്ടും , ഭവന മന്ത്രാലയം മുനിസിപ്പല്‍ കാര്യ മന്ത്രാലയവുമായി കൂട്ടിച്ചേത്തും സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്മാന് രാജാവ് ഉത്തരവിറക്കി
ഇനിമുതല്‍ ഭവന മന്ത്രാലയം മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയമായി ഭേദഗതി ചെയ്തു.മന്ത്രാലയത്തിന്റെ പുതിയ മന്ത്രിയായി മജിദ് ബിന്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഹൊഗൈലിനെയും, നിലവിലെ മന്ത്രിയായിരുന്ന ഡോ. ഫഹ്ദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുള്‍ ലത്തീഫ് അല്‍ മുബാറക്കിനെ സഊദി സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണറായി മന്ത്രി പദവിയില്‍ നിയമിച്ചു.നിലവിലെ സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണറായിരുന്ന ഡോ. അഹമ്മദ് ബിന്‍ അബ്ദുള്‍ കരീം അല്‍ ഖുലൈഫിയെ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു