Connect with us

Editorial

ആമസോണ്‍ ആദായ വില്‍പ്പന അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; ഇന്നത്തെ പ്രധാന ഓഫറുകളറിയാം

Published

|

Last Updated

ന്യൂഡല്‍ഹി | ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ വില്‍പ്പന മേള ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ ഇന്നത്തെ ഓഫറുകളറിയാം:

ആപ്പിള്‍ ഐഫോണ്‍ 12 മിനി 64,490 രൂപക്ക് ലഭിക്കും. എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡിന് 4,500 രൂപയുടെ ഡിസ്‌കൗണ്ടുണ്ട്. പുറമെ 12,400 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. വണ്‍പ്ലസ് 8 (6ജിബി+ 128ജിബി) 39,999 രൂപക്ക് ലഭിക്കും. സാംസംഗ് ഗ്യാലക്‌സി എം51ന് 20,999 രൂപയാണ് ഓഫര്‍ വില.

റെഡ്മി നോട്ട് 9 പ്രോ മാക്‌സ് 14,999 രൂപക്കും ഓപ്പോ ഫൈന്‍ഡ് എക്‌സ്2 51,990 രൂപക്കും ലഭിക്കും. ആമസോണ്‍ ഡിവൈസസ്, ഇലക്ട്രോണിക്‌സ് ഫയര്‍ ടി വി സ്റ്റിക് 2,799 രൂപക്കും കിന്‍ഡ്ല്‍ പേപ്പര്‍വൈറ്റ് (പത്താം ജനറേഷന്‍) 10,499 രൂപക്കും എക്കോ ഡോട്ട് (നാലാം ജനറേഷന്‍) സ്മാര്‍ട്ട് ബള്‍ബ് കോംബോ 3,399 രൂപക്കും സാംസംഗ് 27 ഇഞ്ച് കര്‍വ്ഡ് സ്‌ക്രീന്‍ മോണിട്ടര്‍ 14,449 രൂപക്കും സോണി ഡബ്ല്യു എച്ച് 1000എക്‌സ് എം 4 വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍ 24,990 രൂപക്കും ലഭിക്കും.

Latest