Connect with us

Editorial

ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും വില്‍പ്പന മേള; വിവിധ ഉത്പന്നങ്ങള്‍ വിലക്കിഴിവില്‍

Published

|

Last Updated

ന്യൂഡല്‍ഹി | വിവിധ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കിഴിവുമായി ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ്‌സ് ഡേയ്‌സും ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലും പുരോഗമിക്കുന്നു. പ്രൈം സബ്‌സ്‌ക്രൈബേഴ്‌സിനാണ് ആമസോണിന്റെ വില്‍പ്പന മേളയില്‍ പങ്കെടുക്കാനാകുക. ഇന്ന് അര്‍ധരാത്രി മുതല്‍ ബാക്കിയുള്ളവര്‍ക്കും പങ്കെടുക്കാം.

നാല് ദിവസമാണ് ആമസോണിലെ വില്‍പ്പന മേള. സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്, ആമസോണ്‍ ഡിവൈസ്, മറ്റ് ഇലക്ട്രോണിക്‌സ് തുടങ്ങിയവക്കൊക്കെ വിലക്കിഴിവുണ്ട്. എസ് ബി ഐ കാര്‍ഡ് ഉടമകള്‍ക്ക് 1500 രൂപ വരെ (ചുരുങ്ങിയത് 5,000 രൂപയുടെ പര്‍ച്ചേസ്) പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുണ്ട്.

ഫ്ലിപ്കാര്‍ട്ട് പ്ലസ് മെംബര്‍മാര്‍ക്കാണ് ഇപ്പോള്‍ ബിഗ് സേവിംഗ് ഡേയ്‌സില്‍ പങ്കെടുക്കാന്‍ അവസരം. ബുധന്‍ മുതല്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. എച്ച് ഡി എഫ് സി കാര്‍ഡ് ഉടമകള്‍ക്ക് 1500 രൂപ വരെ പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുണ്ട്.

Latest