Connect with us

Kasargod

ഔഫ് വധം: മുഖ്യപ്രതി ഇര്‍ഷാദ് അറസ്റ്റില്‍; അന്വേഷണം ക്രൈംബ്രാഞ്ചിന്

Published

|

Last Updated

പ്രതികൾ: ഇർഷാദ്‌ , ഇസഹാക്‌ , ഹസൻ

കാസര്‍കോട് | എസ് വൈ എസ് പ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് അബ്ദുര്‍റഹ്മാന്‍ ഔഫിനെ മുസ്ലിം ലീഗുകാര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഔഫിന്റെ നെഞ്ചില്‍ കഠാര കുത്തിയറിക്കിയ മുസ്ലിം യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി കാസര്‍കോട് എസ് പി ഡി ശില്‍പ അറിയിച്ചു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി നടന്ന സംഘര്‍ഷത്തിലാണ് ഔഫ് കൊല്ലപ്പെട്ടതെന്ന് എസ് പി പറഞ്ഞു. അറസ്റ്റിലായ ഇര്‍ഷാദ് ഇപ്പോള്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ പോലീസ് നിരീക്ഷണത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. താനാണ് ഔഫിനെ കുത്തിയതെന്ന് ഇര്‍ഷാദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഇര്‍ഷാദിന്റെ സുഹൃത്തുക്കളും ലീഗ് പ്രവര്‍ത്തകരുമായ മുണ്ടത്തോട് സ്വദേശി ഹാഷിര്‍, എംഎസ്എഫ് നേതാവ് ഫസല്‍ എന്നിവരും കൊലയാളി സഝഘത്തിലുണ്ട്. ഇവരെ നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഔഫിന്റെ സുഹൃത്ത് ഷുഐബ് തിരിച്ചറിഞ്ഞിരുന്നു.

Latest