Connect with us

National

കര്‍ഷകര്‍ക്ക് എട്ട് പേജുള്ള കത്ത് അയച്ച് കേന്ദ്രം; പ്രതിപക്ഷ അജന്‍ഡകള്‍ അംഗീകരിക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കത്തയച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍. എട്ട് പേജുള്ള കത്താണ് അയച്ചത്. കേന്ദ്രം കടുംപിടുത്തം ഒഴിവാക്കുകയില്ലെന്നതിന്റെ സൂചനയാണ് കത്തിലെ ഉള്ളടക്കത്തിലുള്ളത്.

കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍, ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് തോമര്‍ കത്ത് പുറത്തുവിട്ടത്. ചര്‍ച്ചക്ക് ശ്രമിക്കുകയാണ് ഇതിലൂടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. എല്ലാവരും കത്ത് വായിക്കണമെന്നും പരമാവധി പ്രചരിപ്പിക്കണമെന്നും മോദിയുടെ ട്വീറ്റിലുണ്ട്.

കര്‍ഷകരുമായി ആശയവിനിമയത്തിന് എപ്പോഴും സന്നദ്ധമാണെന്ന് കത്തില്‍ പറയുന്നു. എന്നാല്‍, പ്രതിപക്ഷ അജന്‍ഡകളെ മാനിക്കില്ലെന്നുമുണ്ട്. കാര്‍ഷിക പരിഷ്‌കരണങ്ങളെ കുറിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷമെന്ന കുറ്റപ്പെടുത്തല്‍ കത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

Latest