Connect with us

Editorial

അപ്പോളോ ഫാര്‍മസിയില്‍ പത്ത് കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ആമസോണ്‍

Published

|

Last Updated

ബെംഗളൂരു | രാജ്യത്തെ ഫാര്‍മസി ശൃംഖലയായ അപ്പോളോ ഫാര്‍മസിയില്‍ പത്ത് കോടി ഡോളര്‍ (736.62 കോടി രൂപ) നിക്ഷേപിക്കാന്‍ ആമസോണ്‍.കോം. രാജ്യത്ത് അതിവേഗം വളരുന്ന മരുന്ന് വിപണിയില്‍ റിലയന്‍സും ടാറ്റയും സൃഷ്ടിച്ച വെല്ലുവിളി നേരിടുകയാണ് ഇതിലൂടെ ആമസോണ്‍. നിലവില്‍ രാജ്യത്ത് ആമസോണ്‍ മരുന്ന് വിതരണം ചെയ്യുന്നുണ്ട്.

റിലയന്‍സ് ഈയടുത്ത് ഓണ്‍ലൈന്‍ ഫാര്‍മസിയായ നെറ്റ്‌മെഡ്‌സിന്റെ ഭൂരിപക്ഷ ഓഹരികളും സ്വന്തമാക്കിയിരുന്നു. ടാറ്റയാകട്ടെ വണ്‍ മില്ലിഗ്രാം ഓണ്‍ലൈന്‍ ഫാര്‍മസിയും ഏറ്റെടുത്തു. അപ്പോളോ ഹോസ്പിറ്റല്‍സിന്റെ കീഴിലുള്ളതാണ് അപ്പോളോ ഫാര്‍മസി.

അതേസമയം, ഓണ്‍ലൈന്‍ ഫാര്‍മസികളുടെ വളര്‍ച്ച മരുന്ന് വ്യാപാരികള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും. ശരിയായ സ്ഥിരീകരണമില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നതിന് ഇത് ഇടയാക്കും. പല മരുന്നുകളും ദുരുപയോഗം ചെയ്യപ്പെടുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

Latest