Connect with us

Kerala

ബുറേവി: കെ.എസ്.ഇ.ബിയുടെ കൺട്രോൾ റൂം മുഴുവൻ സമയവും പ്രവർത്തിക്കും

Published

|

Last Updated

തിരുവനന്തപുരം | ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വൈദ്യുതിമേഖലയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി കെ.എസ്.ഇ.ബി യുടെ കൺട്രോൾറൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കും. ചുഴലിക്കാറ്റും കനത്തമഴയും ഉണ്ടാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങൾ ജാഗ്രത പുലർത്തണം.

മരങ്ങൾ വീണ് പോസ്റ്റുകൾ ഒടിയുകയോ കമ്പികൾ പൊട്ടുകയോ മരച്ചില്ലകൾ തട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള സെക്ഷൻ ഓഫീസിലോ 1912 എന്ന നമ്പറിലോ, 9496010101 എന്ന നമ്പറിലോ അറിയിക്കണം. വൈദ്യുതിലൈനുകൾക്ക് സമീപത്തോ ടവറുകൾക്ക് അരികിലോ നിൽക്കരുത്. പൊട്ടിവീണ വൈദ്യുതികമ്പികൾ സ്പർശിക്കരുത്. അതിൽനിന്നും സുരക്ഷിതമായ അകലം പാലിക്കയും വേണം. എർത്ത് വയറിൽ സ്പർശിക്കരുത്.

വൈദ്യുതിവിതരണം തടസ്സപ്പെടാൻ യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കുവാനായി നടപടികൾ കെെകൊണ്ടതായും കെ.എസ്.ഇ.ബി അറിയിച്ചു.

---- facebook comment plugin here -----

Latest