Kasargod
സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി: ശരത്ലാലിന്റെ പിതാവ്
കാസര്‍കോട് | പെരിയ കൊലക്കേസില്‍ നീതികേടു കാണിച്ച സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് കൊല്ലപ്പെട്ട ശരത്ലാലിന്റെ പിതാവ് സത്യനാരായണന്. സി ബി ഐ അന്വേഷണത്തിലൂടെ മുഴുവന്‍ കുറ്റവാളികളും വെളിച്ചത്തു വരുമെന്നാണ് പ്രതീക്ഷ. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട മുഖ്യമന്ത്രി വിശ്വാസം നഷ്ടപ്പെടുത്തിയെന്നും പിതാവ് പറഞ്ഞു. കേസ് സി ബി ഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹരജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണം രേഖപ്പെടുത്തുകയായിരുന്നു സത്യനാരായണന്.
സര്‍ക്കാര്‍ ഇത്രയും കാലം പോരാടിയത് നീതിക്ക് എതിരായാണ്. സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞിരിക്കുകയാണ്. മക്കളെ കൊന്നവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും വിധി തിരിച്ചടിയാണ്.
സര്‍ക്കാര്‍ ഭരണം ജനങ്ങള്‍ക്ക് വേണ്ടിയല്ല ക്രിമിനലുകള്‍ക്ക് വേണ്ടിയാണെന്നും സത്യനാരായണന് ആരോപിച്ചു. രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതെ അന്വേഷണം നടക്കാനാണ് സി ബി ഐ വേണമെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.