Connect with us

Gulf

വിദേശ തീര്‍ഥാടകരുടെ വരവ് വര്‍ധിച്ചു; മസ്ജിദുല്‍ ഹറമിലേക്കുള്ള വഴികളില്‍ കൊവിഡ് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചു

Published

|

Last Updated

മക്ക | വിശുദ്ധ ഹറമിലേക്കുള്ള വിദേശ തീര്‍ഥാടകരുടെ വരവ് വര്‍ധിച്ചതോടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മസ്ജിദുല്‍ ഹറമിലേക്കുള്ള വഴികളില്‍ കൊവിഡ് ബോധവത്ക്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഹറം കാര്യ മന്ത്രാലയം. മക്കയിലെ വിവിധ റോഡുകളിലെ ഇലക്ട്രിക് സ്ട്രീറ്റ് തൂണുകളിലാണ് വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ബോധവത്ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഇരുഹറം കാര്യാലയ മേധാവിയും മസ്ജിദുല്‍ ഹറം ഇമാമുമായ ഡോ: അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് നിര്‍വഹിച്ചു. തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷക്ക് മുന്തിയ പരിഗണനയാണ് രാജ്യം നല്‍കുന്നതെന്നും, മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകര്‍ക്ക് വേണ്ടി വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അല്‍ സുദൈസ് പറഞ്ഞു.

Latest