National
ജമ്മുവിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം; 12 പേർക്ക് പരുക്ക്
ശ്രീനഗർ | ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റതായി സുരക്ഷാ അധികൃതർ അറിയിച്ചു. പുൽവാമയിലെ കകപോര ചൗക്കിന് സമീപമാണ് അജ്ഞാത തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സുരക്ഷാ സേനയിലെ ഒരു സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സിആർപിഎഫ് ജവാന്മാർക്ക് ആർക്കും പരിക്കില്ലെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.
---- facebook comment plugin here -----