Kerala
കേരള മുസ്ലിം ജമാഅത്ത് ആർഡി കോൺഫറൻസ് നാളെ
കോഴിക്കോട് | നന്മയുടെ പക്ഷത്ത് ചേർന്നു നിൽക്കാം എന്ന പ്രമേയത്തിലൂന്നി കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന മെമ്പർഷിപ്പ് കേമ്പയിന്റെ ഭാഗമായി സംസ്ഥാന ആർ ഡി ( റീ ഓർഗനൈസിംഗ് ഡയറക്ടറേറ്റ്) കോൺഫറൻസ് വ്യാഴാഴ്ച രാവിലെ 6.30 ന് ഓൺലൈനായി ചേരും. ജില്ല, സോൺ, സർക്കിൾ തലങ്ങളിലെ RD ചെയർമാൻ, ചീഫ്, നിരീക്ഷകൻ, ജനറൽ സെക്രട്ടറി എന്നിവരാണ് RD കോൺഫറൻസിലെ പ്രതിനിധികൾ.
കാന്തപുരം അബൂബക്ർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും
13-ന് വെള്ളിയാഴ്ചയാണ് പ്രസ്ഥാന കുടുംബം ഒന്നിച്ച് മെമ്പർഷിപ്പ് ദിനമായി ആചരിക്കുന്നത്. ഇതിന്റെ അവസാന ഘട്ട മുന്നൊരുക്കം കൂടിയാണ് RD കോൺഫറൻസ്. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്കുള്ള മൊബൈൽ ആപ്പിന്റെ ലോഞ്ചിംഗും നാളെ നടക്കും.
---- facebook comment plugin here -----