Kerala
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടിയുള്ള മാതാപിതാക്കളുടെ സമരം രണ്ടാം ദിവസത്തില്‍
പാലക്കാട് | വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി മാതാപിതാക്കള്‍ നടത്തുന്ന സത്യഗ്രഹ സമരം തുടരുന്നു. സമരത്തിന്റെ രണ്ടാം ദിനമായ ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എന്നിവര്‍ സമരപ്പന്തലിലെത്തും. ചെല്ലങ്കാവ് കോളനിയിലും പ്രതിപക്ഷ നേതാവ് സന്ദര്‍ശനം നടത്തും.
സര്‍ക്കാരിന്റെ അലംഭാവവും നിസ്സംഗതയുമാണ് കേസില്‍ നീതി വൈകാന്‍ ഇടയാക്കുന്നതെന്ന് കോണ്‍ഗ്രസും സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് ബി ജെ പിയും ആരോപിക്കുന്നു.
---- facebook comment plugin here -----