Connect with us

National

ഫേസ്ബുക്ക് പോളിസി തലവനെ പാര്‍ലിമെന്ററി സമിതി രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | വിദ്വേഷ പ്രസംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന്‍ ഫേസ്ബുക്കിന്റെ പോളിസി തലവന്‍ അങ്കി ദാസിനെ പാര്‍ലിമെന്ററി സമിതി ചോദ്യം ചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഡാറ്റ പരിരക്ഷ സംബന്ധിച്ച കാര്യങ്ങളാണ് സമിതി ആരാഞ്ഞത്. അതേസമയം, അങ്കിദാസിനെ സമിതി ചോദ്യം ചെയ്തതല്ലെന്നും മൊഴി രേഖപ്പെടുത്തുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഫേസ്ബുക്ക് ഇന്ത്യ പ്രതികരിച്ചു.

ഡാറ്റ പരിരക്ഷക്കായി ഫേസ്ബുക്ക് വരുമാനത്തിന്റെ എത്ര ശതമാനം നീക്കിവെക്കുന്നുവെന്ന് സമിതി ആരാഞ്ഞു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യങ്ങള്‍ക്കോ, ബിസിനസുകള്‍ക്കോ, തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ ഫേസ്ബുക്കിന് സാധിക്കില്ലെന്നും സമിതി അറിയിച്ചു.

ഫേസ്ബുക്കിന് ഇന്ത്യയില്‍ ഇന്ത്യയില്‍ 300 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ഇത്രയും ശക്തമായ കമ്പനി എത്ര വരുമാനം ഉണ്ടാക്കുന്നുവെന്നും അതിന് എത്ര തുക നികുതി അടക്കുന്നുവെന്നും വ്യക്തമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഫേസ്ബുക്ക്, ട്വിറ്റര്‍, ആമസോണ്‍ കമ്പനികള്‍ക്ക് എതിരെ പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ച ആശങ്കകളുടെ അടിസ്ഥാനത്തില്‍ ഡാറ്റ പരിരക്ഷയും സ്വകാര്യതയും സംബന്ധിച്ച അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംയുക്ത പാര്‍ലിമെന്‌ററി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Latest