Kerala
ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
ആലപ്പുഴ | ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ആലപ്പുഴ സ്വദേശിയായ അഭിഭാഷകന് സുഭാഷ് തീക്കാടനാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി വിജിലന്‍സ് വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കോടികള്‍ പിരിച്ചു നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. നേരത്തെ, ആരോപണത്തില്‍ അന്വേഷണം വേണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെട്ടിരുന്നു.
മൂവര്‍ക്കുമെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന് വ്യക്തമാക്കി.
---- facebook comment plugin here -----