Connect with us

National

യു പിയില്‍ ബിജെപി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശിലെ ഫിറോസബാദില്‍ ബിജെപി നേതാവിനെ അജ്ഞാതസംഘം വധിച്ചു. ഡി കെ ഗുപ്തയാണ് കൊല്ലപെട്ടത്.

വെള്ളിയാഴ്ച രാത്രി കട പൂട്ടി ഗുപ്ത വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ സംഘം നിറയൊഴിക്കുകയായിരുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമിച്ചത്.

വെടിയേറ്റ ഗുപ്തയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ബന്ധുകള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്എസ്പി സച്ചിന്ദ്ര പട്ടേല്‍ പറഞ്ഞു.

---- facebook comment plugin here -----

Latest