Connect with us

National

ബെംഗളുരു കലാപം; കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കി

Published

|

Last Updated

ബെംഗളുരു | കോണ്‍ഗ്രസ് എം എല്‍ എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ കാര്‍ട്ടൂണ്‍ പോസ്റ്റുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലുണ്ടായ കലാപത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ നഗരസഭാ മേയറുമായ സമ്പത്ത് രാജ്, സിറ്റിംഗ് കോര്‍പ്പറേറ്റര്‍ സാക്കീര്‍ ഹുസൈന്‍ എന്നിവര്‍ പ്രതികളാണ്. പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച 850 പേജുള്ള കുറ്റപത്രത്തില്‍ സമ്പത്ത് രാജ് 51 ഉം ഹുസൈന്‍ 52-ാം പ്രതിയുമാണ്. കേസില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് കലീം പാഷയെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമ്പത്ത് രാജ് കലാപത്തിന്റെ ഭാഗമായിട്ടുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച നിരവധി ഫോണ്‍ കോളുകളും മെസേജുകളും കണ്ടെത്തിയതായും ഇവര്‍ പറയുന്നു. കലാപം രൂക്ഷമാക്കാന്‍ സമ്പത്ത് രാജ്, അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് അരുണ്‍ കുമാര്‍, സാക്കീര്‍ എന്നിവര്‍ എസ്് ഡി പി ഐ നേതാക്കളെ പ്രേരിപ്പിച്ചുവെന്നതിന് മതിയായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പോലീസ് അറിയിച്ചു.

വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഗസ്റ്റ് 11ന് പ്രതിഷേധിച്ചവരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് മരണങ്ങളും പോലീസ് വെടിവെപ്പിലായിരുന്നു.

 

Latest