Connect with us

Alappuzha

കയര്‍ ഉപയോഗിച്ച് ഇനി മേശയും കസേരയും; കയര്‍ വുഡ് യാഥാര്‍ഥ്യമായി

Published

|

Last Updated

തിരുവനന്തപുരം | പ്ലൈവുഡിന് പകരം ഉപയോഗിക്കാവുന്ന കയര്‍ കൊണ്ടുള്ള പലക നിര്‍മിച്ച് സംസ്ഥാന സര്‍ക്കാര്‍. ഫോംമാറ്റിംഗ്‌സിന്റെ കണിച്ചുകുളങ്ങരയിലെ ഫാക്ടറിയിലാണ് ഇവ നിര്‍മിച്ചത്. കയര്‍ വുഡ് ഉപയോഗിച്ച് മേശയും കസേരയും നിര്‍മിക്കാമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.

ആലപ്പുഴ കയര്‍ മ്യൂസിയത്തില്‍ പ്ലൈവുഡിന് പകരം ഈ ബോര്‍ഡാണ് ഉപയോഗിക്കുന്നത്. ആദ്യത്തെ ലോഡ് ഫ്‌ളാഗ് ഓഫ് ചെയ്തു.

നീഡില്‍ ഫെല്‍റ്റ് യന്ത്രം ഉപയോഗിച്ച് ചകിരിയെ പിണച്ച് വിതാനിച്ചാണ് ഇത് നിര്‍മിക്കുന്നത്. റെസ്സിന്‍ ഉപയോഗിച്ച് വലിയ മര്‍ദത്തില്‍ ഇവയെ ബോര്‍ഡുകളാക്കി മാറ്റുന്നു. തൂക്കം നോക്കിയാല്‍ ചകിരിയേക്കാള്‍ കൂടുതല്‍ റെസ്സിനായിരിക്കും. പ്ലൈവുഡ്, പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, ബാംബു ബോര്‍ഡ് എന്നിവ പോലുള്ള ഒരു ഉത്പന്നമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/thomasisaaq/posts/3998380620178049 

Latest