Saudi Arabia
സെപ്തംബറില്‍ യമനില്‍ നിന്നും നീക്കം ചെയ്തത് 1,402 മൈനുകള്‍
റിയാദ് | യമനില്‍ നിന്നും സെപ്തംബര്‍ മാസത്തില്‍ ജനവാസ കേന്ദ്രങ്ങളിലും മറ്റും ഹൂത്തി മിലീഷ്യകള്‍ സ്ഥാപിച്ച 1,402 മൈനുകള്‍ നീക്കം ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യമനിലെ ദുരന്ത മേഖലകളില്‍ കിംഗ് സല്മാന് ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന് കീഴിലാണ് മൈനുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്. കണ്ടെത്തിയവ ഉഗ്രസ്ഫോടന ശക്തിയുള്ളയാണ് .
ഹൂത്തികള്‍ ജനവാസകേന്ദ്രങ്ങളില്‍ സ്ഥാപിച്ച മൈനുകള്‍ പൊട്ടിത്തെറിച്ച് സുരക്ഷാസൈനികരും സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. പദ്ധതിയുടെ ഭാഗമായി നടത്തിയ തിരച്ചിലില്‍ ഇതുവരെ 189,197 മൈനുകളാണ് കണ്ടെത്തിയതെന്നും കിംഗ് സല്മാന് ഹ്യൂമാനിറ്റേറിയന്സെന്റര് അറിയിച്ചു
---- facebook comment plugin here -----