Kerala
സോളാര്‍ കേസ്: ബിജു രാധാകൃഷ്ണന് ആറു വര്‍ഷം തടവും പിഴയും
തിരുവനന്തപുരം | സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് ആറു വര്‍ഷത്തെ തടവും പിഴയും ശിക്ഷ. സോളാര്‍ ഉപകരണങ്ങളുടെ വിതരണാവകാശം വാങ്ങിക്കുവാന്‍ മുന്‍ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് കാണിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ശിക്ഷ. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ഇതിനകം നാലു വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ബിജു രാധാകൃഷ്ണന് കോടതി ശിക്ഷാ ഇളവ് നല്കി.
2012ലെ കേസില്‍ ഒരു വര്‍ഷം മുമ്പ് വിചാരണ പൂര്‍ത്തിയായിരുന്നു. കോടതിയില്‍ ബിജു രാധകൃഷ്ണന് കുറ്റം സമ്മതിക്കുകയായിരുന്നു.
---- facebook comment plugin here -----