Connect with us

National

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. ഉച്ചക്ക് 12.30ന് വിളിച്ചു ചേര്‍ത്തിട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന. കൊവിഡ് പിടിമുറുക്കിയിരിക്കുന്നതിനിടെ രാജ്യത്ത് നടക്കുന്ന ആദ്യത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പായിരിക്കും ഇത്. 243 അംഗ നിയമസഭയാണ് ബിഹാറിലെത്.

ബി ജെ പി സഖ്യത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാലാം തവണയും ജനവിധി തേടുമെന്നാണ് വിവരം. അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ അഭാവത്തിലാണ് പ്രതിപക്ഷമായ ആര്‍ ജെ ഡി തിരഞ്ഞെടുപ്പ് നേരിടേണ്ടി വരിക. കൊവിഡ് സാഹചര്യത്തില്‍ ചവറ, കുട്ടനാട് ഉപ തിരഞ്ഞെടുപ്പുകള്‍ മാറ്റിവക്കണമെന്ന കേരളത്തിന്റെ ആവശ്യം കമ്മീഷന്റെ പരിഗണനയിലുണ്ട്.

Latest