Covid19
സംസ്ഥാനത്ത് 4,125 പേര്‍ക്കു കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 3,463 പേര്‍ക്ക് രോഗം
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4,125 പേര്‍ക്ക്. സമ്പര്‍ക്കത്തിലൂടെ 3,463 പേര് രോഗബാധിതരായി. ഉറവിടമറിയാത്ത കേസുകള്‍ 412 ആണ്. 3007 പേര് പേര് രോഗമുക്തരായി. നിലവില്‍ 40,382 പേര് ചികിത്സയിലുണ്ട്.
കൊവിഡ് പോസിറ്റീവായവരില്‍ 87 ആരോഗ്യപ്രവര്‍ത്തകരുണ്ട്. 19 മരണവും ഇന്ന് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 38,574 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം- 681, മലപ്പുറം- 444, എറണാകുളം- 406, ആലപ്പുഴ- 403, കോഴിക്കോട്- 394, തൃശൂര്‍- 369, കൊല്ലം- 347, പാലക്കാട്- 242, പത്തനംതിട്ട- 207, കാസര്‍കോട്- 197, കോട്ടയം- 169, കണ്ണൂര്‍- 143, വയനാട്- 81, ഇടുക്കി- 42 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന് (76), സെപ്തംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), 13ന് മരിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന് നായര്‍ (68), 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), 16ന് മരണപ്പെട്ട തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന് (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന് (58), 17ന് മരിച്ച തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന് (79), 18ന് മരണപ്പെട്ട തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), 19ന് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), 20ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന് (81), എറണാകുളം സ്വദേശി പി ബാലന് (86), 21ന് മരിച്ച തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന് (54) എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിത മരണം 572 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കും.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം- 656, മലപ്പുറം- 431, എറണാകുളം- 379, ആലപ്പുഴ- 365, കോഴിക്കോട്- 383, തൃശൂര്‍- 352, കൊല്ലം- 341, പാലക്കാട്- 240, കാസര്‍കോട്- 176, കോട്ടയം- 163, പത്തനംതിട്ട- 159, കണ്ണൂര്‍- 117, വയനാട്- 75, ഇടുക്കി- 38 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
തിരുവനന്തപുരം- 23, കണ്ണൂര്‍- 17, കാസര്‍കോട്- 15, തൃശൂര്‍- 13, എറണാകുളം- 10, ആലപ്പുഴ- 4, മലപ്പുറം- 3, പത്തനംതിട്ട- 2 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ എട്ട് ഐ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം- 469, കൊല്ലം- 215, പത്തനംതിട്ട- 117, ആലപ്പുഴ- 231, കോട്ടയം- 114, ഇടുക്കി- 42, എറണാകുളം- 250, തൃശൂര്‍- 240, പാലക്കാട്- 235, മലപ്പുറം- 468, കോഴിക്കോട്- 130, വയനാട്- 61, കണ്ണൂര്‍- 214, കാസര്‍കോട്- 221 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതുവരെ 1,01,731 പേര് കൊവിഡില്‍ നിന്നും മുക്തി നേടി.
വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,488 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,782 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,430 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി എല്‍ ഐ എ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,92,757 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,97,282 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.