Connect with us

International

ഇന്ത്യ ചൈന സംഘര്‍ഷം: ഇടപെട്ടു സഹായിക്കാമെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്.വിഷയത്തില്‍ ഇടപെട്ടു സഹായിക്കാന്‍ അമേരിക്ക താല്‍പ്പര്യപ്പെടുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന്, അങ്ങനെ ഉണ്ടാവില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നു ട്രംപ് പറഞ്ഞു.

അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും മോസ്‌കോില്‍ കൂടിക്കാഴ്ച നടത്തി. രാത്രി വൈകി അവസാനിച്ച കൂടിക്കാഴ്ചയുടെ ഔദ്യോഗിക തീരുമാനങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ചൈനയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച.നേരത്തേയുള്ള സ്ഥിതി പുനസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്‌നാഥ് സിംഗ് ചര്‍ച്ചയില്‍ ആവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Latest