Connect with us

Ongoing News

മെസി ബാഴ്‌സ വിടുന്നു; ക്ലബ്ബ് മാനേജ്മെന്റിന്റെ അടിയന്തര യോഗം

Published

|

Last Updated

സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടാനൊരുങ്ങുന്നു. താരം ക്ലബിനോട് തീരുമാനം അറിയിച്ചുവെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ ക്ലബ് അടിയന്തര ബോര്‍ഡ് യോഗം ചേരുകയാണെന്നും റിപ്പോർട്ടുകൾ. ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നുമാണ് മെസി ക്ലബിനെ അറിയിച്ചത്.

ക്ലബ്ബ് വിടാനുള്ള തീരുമാനം മെസ്സി അറിയിച്ചതിനു പിന്നാലെ  മുൻക്യാപ്റ്റൻ കാർലോസ് പിയോൾ മെസിക്ക് യാത്രയയപ്പ് സന്ദേശം ട്വീറ്റ് ചെയ്തു. 2021 വരെയുള്ള കരാർഉടൻ റദ്ദാക്കണമെന്നാണ് മെസി ആവശ്യപ്പെട്ടത്.  അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാര്‍. സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധനയോടെയായിരുന്നു കരാർ.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബായേൺ മ്യൂണിക്കിനോട് 8-2ന്  പരാജയപ്പെട്ടതിന് ശേഷം ബാഴ്സക്കുള്ളിലെ ആഭ്യന്തര പൊട്ടിത്തെറി വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മെസ്സിയുടെ ഈ തീരുമാനമെന്ന് കരുതുന്നു. ആറ് തവണ ബാലൻഡിയോർ പുരസ്കാരം നേടിയ അർജൻറീന ദേശീയ താരം 2004 മുതൽ ബാഴ്സയ്ക്കൊപ്പമുണ്ട്.

 

---- facebook comment plugin here -----

Latest